KSRTC ചിരിപ്പിച്ച് കൊല്ലും !

0

മേലുദ്യോഗസ്ഥനെ മർദ്ദിക്കാൻ കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടറുടെ ശ്രമം. കൺട്രോളിംഗ് ഇൻസ്‌പെക്ടർ അവധി നൽകാതിരുന്നതാണ് ജീവനക്കാരിയെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇരുവരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറക്കി.

കെ.എസ്.ആർ.ടി.സി തൃശൂർ ഡിപ്പോയിലാണ് പൊതുജനമധ്യത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അവധിയുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. വനിതാ കണ്ടക്ടർ തല്ലാൻ ശ്രമിച്ചതിനിടെ ഉദ്യോഗസ്ഥൻ ഒഴിഞ്ഞുമാറി. ഇതോടെ വനിതാ കണ്ടക്ടർ അടിതെറ്റി താഴെ വീണു. ആക്രമണത്തിനിടെ ഇൻസ്‌പെക്ടർ ഒഴിഞ്ഞുമാറിയതുകൊണ്ടാണ് വനിതാ കണ്ടക്ടർ താഴെ വീണതെന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

മേലുദ്യോഗസ്ഥനെ പരസ്യമായി ആക്രമിച്ചെന്നാണ് വനിതാ കണ്ടക്ടർക്കെതിരെയുള്ള കുറ്റം. വനിതാ കണ്ടക്ടറെ പ്രകോപിപ്പിച്ച് കോർപ്പറേഷന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന കുറ്റമാണ് കൺട്രോളിംഗ് ഇൻസ്‌പെക്ടർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥനെ കണ്ണൂരിലേയ്ക്കും വനിതാ കണ്ടക്ടറെ പൊന്നാനിയിലേയ്ക്കുമാണ് സ്ഥലം മാറ്റിയത്. ഇങ്ങനെ കെ.എസ്.ആർ.ടി സി അച്ചടക്ക നടപടിയൊക്കെ സ്വീകരിക്കുമ്പോൾ കെ.എസ് .ആർ.ടി.സി. ജീവനക്കാരൻ തന്നെ സോഷ്യൽ മീഡിയയിൽ പറയുന്ന കാര്യങ്ങളെ എങ്ങനെ അവഗണിക്കാൻ കഴിയും?

 

” നാലു കാലുള്ളൊരു നങ്ങേലിപ്പെണ്ണ് കോലു നാരായണനെ….” എന്ന് പറഞ്ഞ് കൊണ്ട് KSRTC ജീവനക്കാരൻ സുനിൽ ജോസഫ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറയുന്നത് ഏറെ ഗൗരവമുള്ള കാര്യമാണ്. KSRTC യുടെ നടപടിയിൽ ഇതെന്ത് നീതി ഇതെന്ത് ന്യായം എന്ന് ചോദിക്കുന്നവരെ കുറ്റം പറയാനും കഴിയില്ല.