മിന്നൽ മുരളിയെന്ന പേരിൽ പോലീസുകാരന്റെ വീട് ആക്രമിച്ചു;സാമൂഹ്യ വിരുദ്ധരെന്നു സംശയം

Attack against policeman house

0

കോട്ടയം : പുതുവര്‍ഷത്തലേന്ന് ടോവിനോയുടെ പുതിയ സിനിമയായ മിന്നല്‍ മുരളിയുടെ പേരില്‍ പോലീസുകാരന്റെ വീടിന് നേരെ ആക്രമണം.

കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീടിനുനെരെയാണ് ആക്രമണമുണ്ടായത്. അക്രമി പോലീസുകാരന്റെ വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും അടിച്ചുതകര്‍ക്കുകയും മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്തു.

മിന്നല്‍ മുരളി ഒര്‍ജിനല്‍ എന്നെഴുതിവെച്ചായിരുന്നു ആക്രമണം. രണ്ടാഴ്ച മുമ്പ് കുമരകത്ത് മദ്യപിക്കാനെത്തിയ സംഘത്തെ പോലീസ് ഓടിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആക്രമണമെന്നാണ് നിഗമനം.

സംഭവ സ്ഥലത്ത് ബൈക്കുകള്‍ ഉണ്ടായിരുന്നെന്നും പ്രതികളെ ഉടന്‍ കണ്ടെത്താനാകുമെന്നും എസ്ഐ എസ് സുരേഷ് പറഞ്ഞു. വൈകുന്നേരങ്ങളില്‍ ഇവിടങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം പതിവാണെന്നും സമീപവാസികള്‍ ആരോപിച്ചു.

Attack against policeman house