ആത്മനിർബർ ഭാരത് ….. ഇത്തവണ ചൈനീസ് രാഖികളില്ല

0

ആത്മനിർബർ ഭാരത് ….. ഇത്തവണ ചൈനീസ് രാഖികളില്ല

ആത്മനിർബർ ഭാരത്… പ്രധാന മന്ത്രിയുടെ സ്വപ്ന പദ്ധതിയോടു രാജ്യം മുഴുവൻ ഒരേ മനസോടെ സഹകരിക്കുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ രാജ്യത്തിൻറെ ഉയർച്ചക്കും ഐക്യത്തിനും രാജ്യത്തെ ഓരോ പൗരനും വേണ്ടിയുള്ളതാണെന്നും വേണ്ടിയുള്ള തിരിച്ചറിവിലാണ് ഇന്ന് ഓരോ പൗരനും. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതും ആത്മനിർബർ ഭാരത് പദ്ധതി പ്രകാരം ഭാരതത്തിന്റെ , ജനകോടികളുടെ ആത്മാഭിമാനത്തെ ഉയർത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നതിനും ഓരോ പൗരനും ശ്രമിക്കുന്നുണ്ട്.

രാജ്യത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് വ്യാപാരി സമിതിയായ ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേര്‍സിന്റെ നിര്‍ദ്ദേശം. ഇതോടെ അടുത്ത മാസം മുതല്‍ ഹിന്ദുസ്ഥാനി രാഖി പുറത്തിറക്കി ഉത്സവകാലത്തെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിച്ചിരുന്ന 4000 കോടി കച്ചവടം പിടിച്ചടക്കുകയാണ് ലക്ഷ്യം.

ഇതിന്റെഭാഗമായി സിഎഐടി 5000 രാഖികള്‍ പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങിന് കൈമാറും. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് നല്‍കാനാണിത്. ഏഴ് കോടി അംഗങ്ങളും 40,000 വ്യാപാരി അസോസിയേഷനുകളും ഉള്ള സംഘടനയാണ് സിഎഐടി. ഇക്കുറി ആഗസ്റ്റ് മൂന്നിന് തീര്‍ത്തും ഹിന്ദുസ്ഥാനി രാഖി ആഘോഷം മതിയെന്നാണ് സംഘടനയുടെ നിലപാട്.