‘മലയാളത്തിനുമുണ്ടൊരു ബോളിവുഡ് സ്റ്റാർ ‘; ഉണ്ണി മുകുന്ദനെക്കുറിച്ച് സംവിധായകൻ അരുൺ ഗോപി !

Arun Gopi on Unni Mukundan's transformation 

0

മലയാളത്തിന്റെ മസിലളിയൻ എന്ന് ആരാധകർ വിളിക്കുന്ന നടൻ ഉണ്ണി മുകുന്ദന്റെ പുത്തൻ മേക്കോവറിലുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മേപ്പടിയാൻ എന്ന ചിത്രത്തിന് വേണ്ടി 20 കിലോ കൂട്ടിയ താരം ശരീരഭാരം കുറച്ച് നടത്തിയ പുതിയ ബോഡി ട്രാൻസ്ഫർമേഷനാണ് ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്.

ലോക്ഡൗൺ കാലത്താണ് താരം വീണ്ടും സ്ഥിരമായ ഫിറ്റ്നസ് ക്രമത്തിലേക്ക് മാറിയത്. ഉണ്ണിയുടെ ലുക്കിനെ വാഴ്ത്തി സംവിധായകൻ അരുൺ‌ ​ഗോപിയുടെ പോസ്റ്റും എത്തി. ‘മനുഷ്യനെ കോംപ്ലക്സ് അടിപ്പിക്കാനായിട്ടു… പറയാതെ വയ്യ മലയാളത്തിനും ഉണ്ടൊരു ബോളിവുഡ് സ്‌റ്റാർ’ എന്നായിരുന്നു സംവിധായകന്റെ കുറിപ്പ്.

അരുൺ ​ഗോപിയുടെ പോസ്റ്റിന് ഇരുവരും ഒന്നിച്ചുള്ള ആക്ഷൻ സിനിമ വേണമെന്ന ആവശ്യവുമായാണ് ആരാധകർ എത്തിയിരിക്കുന്നത്. ‘ഉണ്ണി മുകുന്ദൻ – അരുൺ ഗോപി ടീമിന്റെ ഒരു പക്കാ ആക്ഷൻ ത്രില്ലർ ചിത്രം പ്രേക്ഷകർക്ക് പ്രതീക്ഷിക്കാമോ ?’, ‘രണ്ടാളും ഒരു കിടു ആക്ഷൻ മൂവി ചെയ്യ്’, എന്നിങ്ങനെയാണ് കമന്റുകൾ.

 

Arun Gopi on Unni Mukundan’s transformation