കോൺഗ്രസിൽ നിന്ന് മറ്റൊരു കെപിസിസി ജനറൽ സെക്രട്ടറി കൂടി ബിജെപിലേക്ക്

Another leader from Congress to join BJP

0

കോൺഗ്രസിൽ നിന്നും ബിജെപി യിലേക്കുള്ള ഒഴുക്ക് തുടർന്നുകൊണ്ടിരിക്കുകയാണ് വീണ്ടും ഒരു കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക് എത്തുന്നു എന്നുള്ള സൂചനകൾ തന്നെയാണ് ഇപ്പോൾ പുറത്തുവരുന്നത്.

വിജയൻ തോമസിന് ശേഷം കോൺഗ്രസിൽ നിന്നും ഒരു കെപിസിസി ജനറൽ സെക്രട്ടറി കൂടി ബിജെപിയിലേക്ക് എത്തുന്നു വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു കോൺഗ്രസ് നേതാവാണ് ബിജെപിയിലേക്ക് എത്തുന്നതെന്ന് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഈ നേതാവ് ബിജെപി നേതാക്കളുമായി ചർച്ച നടത്തി എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത് എന്തായാലും കഴിഞ്ഞദിവസം വിജയം തോമസ് ബിജെപിയിലേക്ക് എത്തിയത് വലിയ വാർത്തകളായിരുന്നു ഇപ്പോൾ തുടർച്ചയായി കോൺഗ്രസിൽ നിന്നും നിരവധി പേരാണ് ബിജെപിയിൽ എത്തുന്നത്.

കോൺഗ്രസിൽ നിന്നും ഇടതുപക്ഷത്തിന് നിരവധിപേരാണ് ബിജെപിയിലേക്ക് എത്തുന്നത് കാസർഗോഡ് നിന്നും കെ സുരേന്ദ്രൻ വിജയയാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ തന്നെ നിരവധിപേരാണ്  ആ യാത്രയ്ക്കിടയിൽ ബിജെപിയിലേക്ക് അംഗത്വമെടുത്തത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയിൽ സ്ഥാനാർത്ഥിപട്ടിക  പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിലും ഇരു മുന്നണികളിൽ നിന്നും ബിജെപി യിലേക്കുള്ള ഈ ഒഴുക്ക് ഇരു മുന്നണികളെ പ്രതിസന്ധിയിലും ആശങ്കയിലും ആകുന്നുണ്ട്.എന്തായാലും വടക്കൻ കേരളത്തിൽ നിന്നെത്തുന്ന ഈ കോൺഗ്രസ് നേതാവ് ആര് എന്ന ചോദ്യം തന്നെയാണ് ഇപ്പോൾ ഉയരുന്നത്.

കഴിഞ്ഞവർഷം കൈപ്പമംഗലത്തു നിന്ന് യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച മുഹമ്മദ് നിഹാസ് എം ടി കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്നിരുന്നു. അത് കോൺഗ്രസ് എന്ന മുന്നണിയെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

അതിനിടയിലാണ് മറ്റൊരു കെപിസിസി ജനറൽ സെക്രട്ടറി കൂടി ബിജെപിയിലേക്ക് എത്തുന്നു എന്ന വാർത്ത പുറത്തുവരുന്നത് എന്തായാലും വികസനമെന്ന അജണ്ട മുന്നോട്ടുവെചാണ് ബിജെപി കുതിക്കു ന്നത് ആ വികസനമെന്ന അജണ്ടയ്ക്ക് ഒപ്പംനിൽക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇരു മുന്നണികളിലും നാം നിരവധിപേർ ബിജെപിയിലേക്ക് എത്തുന്നത്.

അതേസമയം ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക ഇന്ന് പുറത്തു വരും എന്നുള്ള സൂചനകളും വരുന്നുണ്ട് കഴിഞ്ഞ ദിവസം തന്നെ എൻഡിടിവി പുറത്തുവിട്ടിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും കാഞ്ഞിരപ്പള്ളിയിൽ അൽഫോൺസ് കണ്ണന്താനവും കൊട്ടാരക്കരയിൽ കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനും മകനും നടനും ആയ വിനു മോഹൻ മത്സരിക്കുമെന്ന വാർത്ത.

ഇതിന് പിന്നാലെയാണ് മറ്റൊരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക് എത്തുന്നു എന്നുള്ള വാർത്ത പുറത്തുവരുന്നത് കേരളത്തിലെ മികച്ച ഒരു മണ്ഡലത്തിൽ ഇദ്ദേഹം സ്ഥാനാർത്ഥിയാകും എന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ബിജെപി വൃത്തങ്ങൾ നടക്കുന്നുണ്ട് എന്നതാണ് സൂചന.

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇത്തരത്തിൽ കോൺഗ്രസിൽ നിന്നും ഇടതുപക്ഷത്തിൽ നിന്നും ബിജെപിയിലേക്ക് ആളുകൾ എത്തുന്നത് ഇരുമുന്നണികളും സംബന്ധിച്ച് വലിയ രീതിയിലുള്ള പ്രതിസന്ധിയിലേക്ക് തന്നെയാണ് കൊണ്ടുപോകുന്നത് വരുന്ന ദിവസങ്ങളിൽ ഇരുമുന്നണികളും നാം എത്ര പേർ ബി ജെ പിയിലേക്ക് ചേക്കേറുന്നത് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

 

Another leader from Congress to join BJP