അഞ്ചൽ ഗവൺമെന്റ് എൽ പി എസ് യുവമോർച്ച ശുചീകരിച്ചു.

Anchal Government LPS Yuva Morcha cleaned up.

0

 

അഞ്ചൽ :കേരളത്തിൽ നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ അഞ്ചൽ പഞ്ചായത്തിലെ ഗവൺമെന്റ് എൽ പി സ്കൂൾ യുവമോർച്ച അഞ്ചൽ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. പ്രധാന അധ്യാപികയുടെ നിർദ്ദേശപ്രകാരം രാവിലെ ഒൻപതു മുതൽ വൈകിട്ടു 5 വരെ ശുചീകരണ പ്രവർത്തനം തുടർന്നു. കേരളത്തിലെ ഒട്ടനവതി സ്കൂളുകൾ ഇതിനോടകം യുവമോർച്ച പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തിവരുന്നതിന്റെ ഭാഗമായാണ് ഇതെന്ന് പരിപാടി ഉൽഘാടനം ചെയ്ത യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് ബി ബബുൽ ദേവ് പറഞ്ഞു. യുവമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി ബിനോജ് യുവമോർച്ച നേതാക്കളായ ജിബിൻ തഴമേൽ, ഗോകുൽ തഴമേൽ,വിനോദ് നേടിയറ,ഹരികൃഷ്ണൻ, വിഷ്ണു തുളസി, ശിവ, ശരത് ശശി എന്നിവർ പങ്കെടുത്തു.

 

Anchal Government LPS Yuva Morcha cleaned up.