ആലുവയില്‍ വാടകക്കെട്ടിടത്തില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന ഭിക്ഷാടകയായ വയോധിക മരിച്ചു. മുറിയില്‍ നിന്നു ലഭിച്ചത് 1,67,620 രൂപ

An elderly beggar dies;1,67,620 was received from the room

0

ആലുവ: ആലുവയില്‍ വാടകക്കെട്ടിടത്തില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന ഭിക്ഷാടകയായ വയോധിക മരിച്ചപ്പോള്‍ മുറിയില്‍ നിന്നു ലഭിച്ച 1,67,620 രൂപ പൊലീസ് അവകാശികള്‍ക്കു വിട്ടുകൊടുത്തേക്കും.

മട്ടാഞ്ചേരി ആനാട്ടിപ്പറമ്ബില്‍ ഐഷാ ബീവി (73) ആണ് വെള്ളിയാഴ്ച മരിച്ചത്. പള്ളികള്‍ കേന്ദ്രീകരിച്ചു ഭിക്ഷാടനം നടത്തിയിരുന്ന ഇവര്‍ കുഴിവേലിപ്പടി മുസ്‌ലിം ജമാഅത്ത് വക കെട്ടിടത്തിലാണു താമസിച്ചിരുന്നത്.

ഐഷാ ബീവിയുടെ ഭര്‍ത്താവ് മരിച്ചിട്ടു 35 വര്‍ഷമായി. 5 വര്‍ഷം മുന്‍പാണ് ഇവര്‍ കുഴിവേലിപ്പടിയില്‍ എത്തിയത്. ഭിക്ഷാടനത്തിലൂടെ ലഭിച്ച തുകയാണു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നത്.

എടത്തല പൊലീസും നാട്ടുകാരും ചേര്‍ന്നു പണം എണ്ണിത്തിട്ടപ്പെടുത്തി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണവിവരം അറിഞ്ഞ് ഐഷാ ബീവിയുടെ സഹോദരിയും ബന്ധുക്കളും എത്തിയിരുന്നു. കബറടക്കം നടത്തി.

An elderly beggar dies;1,67,620 was received from the room