ആവേശമാകാൻ അമിത് ഷായെത്തുന്നു!

Amit Shah Campaign For NDA Candidates in Kerala 

0

കേരളത്തിൽ തെരെഞ്ഞെടുപ്പ് ചൂട് ഉയരുകയാണ്. നിയമസഭാ  തെരഞ്ഞെടുപ്പിലെ പ്രചാരണ പ്രവർത്തനങ്ങൾ കൊടുമ്പിരികൊള്ളുകയാണ്.വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ദേശീയ നേതാക്കളുടെ നിര തെന്നെ കേരളത്തിലേക്ക് എത്തും.

ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി ഇതിനോടകം നിരവധി ദേശീയ നേതാക്കളും കേന്ദ്ര മന്ത്രി മാരും ഒക്കെ എത്തിയിരുന്നു.എൻ ഡി എ യുടെ സ്ഥാനാർത്ഥികൾ പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിൽ എത്തിയിട്ടുണ്ട്.

സ്ഥാനാർത്ഥികളുടെ പര്യേടനം,റോഡ് ഷോ, കൺവെൻഷനുകൾ എന്നിവയൊക്കെ നടക്കുകയാണ്, മണ്ഡലം,പഞ്ചായത്ത് ബൂത്ത് തല കൺവൻഷനുകൾ നടക്കുന്നതോടൊപ്പം തന്നെ ഗൃഹ സമ്പർക്കം അടക്കമുള്ള പ്രചാരണ പരിപാടികളും നടക്കുകയാണ്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നെത്തും.നാളെയാണ് അമിത്ഷാ പങ്കെടുക്കുന്ന  റോഡ് ഷോയും പൊതുസമ്മേനങ്ങളും.

കേരളത്തില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിന് ആവേശം പകരാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുമ്പോൾ റോഡ് ഷോയും പൊതുസമ്മേളനവും ഒക്കെ വൻ വിജയമാക്കി മാറ്റുന്നതിനുള്ള ഒരുക്കത്തിലാണ് ബിജെപി പ്രവർത്തകർ.

ചൊവ്വാഴ്ച  രാത്രി ഒന്‍പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ രാത്രി നെടുമ്പാശ്ശേരിയിലെ മാരിയറ്റ് കോര്‍ട്ട്‌യാര്‍ഡ് ഹോട്ടലില്‍ തങ്ങും. 24ന് രാവിലെ ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലേക്ക്. പത്തരയ്ക്ക് സ്റ്റാച്യു ജങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജങ്ഷനിലേക്ക് റോഡ് ഷോ.

പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ 11.45ന് പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. 1.40ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ചാത്തന്നൂരിലേക്ക്. 2.30ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും.

ചാത്തന്നൂരില്‍ നിന്ന് മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ടേക്ക്. 4.35ന് ഹെലിക്കോപ്റ്ററില്‍ കഞ്ചിക്കോട്ടെത്തും. 4.55ന് കഞ്ചിക്കോടു മുതല്‍ സത്രപ്പടിവരെ റോഡ് ഷോ. വൈകിട്ട് 5.45ന് കോയമ്പത്തൂരിലേക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദി,ബിജെപി ദേശീയ അദ്യക്ഷൻ ജെ പി നദ്ദ എന്നിവരും കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തും.

യുവമോർച്ച ദേശീയ അദ്യക്ഷൻ തേജസ്വി സൂര്യ എം പി, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്, കേന്ദ്രമന്ത്രി അനുരാഗ്  താക്കൂർ, മീനാക്ഷി ലേഖി എം പി തുടങ്ങിയ നേതാക്കൾ ഇതിനോടകം ബിജെപി സ്ഥാനാർഥികൾക്കായി നിരവധി പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.

യുവമോർച്ചയുടെ യൂത്ത് അറ്റ് ടൌൺ ഹാൾ, യുവ സംഗമം എന്നീ പരിപാടികളിൽ ദേശീയ നേതാക്കളാണ് പങ്കെടുക്കുന്നത്. ദേശീയ നേതാക്കൾ പ്രചാരണത്തിന് എത്തുന്നത് എൻ ഡി എ യ്ക്ക് വലിയ ആവേശമാണ് പകർന്നിട്ടുള്ളത്.ഇക്കുറി കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം.

എൻ ഡി എ സ്ഥാനാർത്ഥികൾ ശക്തമായി രംഗത്ത് ഇറങ്ങിയത് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാക്കിയിരിക്കുകയാണ്. പല സീറ്റുകളിലും ബിജെപി വിജയം ലക്‌ഷ്യം വെച്ചുള്ള പ്രവർത്തനം ആരംഭിച്ചതോടെ ഇരു മുന്നണികളും ആശങ്കയിലാണ്.

മുൻ തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി സംസ്ഥാനത്താകെ ഇക്കുറി ത്രികോണ മത്സരമാണ് അരങ്ങേറുന്നത്.പല സീറ്റുകളിലും ബിജെപി വിജയ പ്രതീക്ഷ വെച്ച് പുലർത്തുകയാണ്.

ബിജെപി യുടെ സ്വാധീനം വർധിച്ചതായി ഇരു മുന്നണികളും സമ്മതിക്കുന്നുണ്ട്.സംസ്ഥാനത്ത് മാറി മാറി അധികാരത്തിലിരിക്കുന്ന എൽ ഡി എഫും യു ഡി എഫും നടത്തുന്നത് ഒത്തു തീർപ്പു രാഷ്ട്രീയമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ബിജെപിയുടെ പ്രചാരണം.

പുതിയ കേരളം മോദിക്കൊപ്പം എന്നതാണ് എൻ ഡി എ യുടെ പ്രചാരണ വാക്യം.എൻ ഡി എ കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ എടുത്തുകാട്ടി പ്രചാരണം നടത്തുന്നത് ഇരു മുന്നണികളെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

 

 

Amit Shah Campaign For NDA Candidates in Kerala