കാർഷിക നിയമങ്ങൾ പിൻവലിച്ചു;നാളെ രാജ്യസഭയിൽ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം.

Agricultural laws were repealed

0
The Union Minister for Agriculture and Farmers Welfare, Shri Narendra Singh Tomar holding a press conference on Cabinet Decisions, in New Delhi on August 18, 2021.

ന്യൂദല്‍ഹി: ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ കാര്‍ഷിക നിയമം പിന്‍വലിച്ച് ലോക്‌സഭയില്‍ ബില്‍ പാസാക്കി. ചര്‍ച്ച കൂടാതെയാണ് മൂന്നു നിയമങ്ങളും പിന്‍വലിക്കാനുള്ള ഒറ്റ ബില്‍ ക്യഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ അവതരിപ്പിച്ചത്. ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ബഹളത്തിനിടെയാണ് ബില്‍ ലോക്‌സഭ പാസാക്കിയത്.

ബഹളത്തെ തുടര്‍ന്ന് രണ്ടു മണി വരെ സഭ നിര്‍ത്തിവച്ചു.യ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും അന്തരിച്ച മുന്‍ അംഗങ്ങള്‍ക്ക് അനുശോചനം അര്‍പ്പിച്ചതിനും ശേഷം ചോദ്യോത്തര വേളയും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ബില്ലവതരിപ്പിച്ചത്.നാളെ രാജ്യസഭയില്‍ ബില്ല് അവതരിപ്പിയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം.

26 ബില്ലുകള്‍ ആണ് ഡിസംബര്‍ 23 വരെ നീളുന്ന സമ്മേളനത്തില്‍ പാര്‍ലമെന്റ് പരിഗണിയ്ക്കുക. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിയ്ക്കുന്ന ബില്ലില്‍ ഇന്നു ചര്‍ച്ച നടന്നില്ലെങ്കിലും വരുംദിവസങ്ങളില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനു സഭ വേദിയാകും. സഭാ നടപടികള്‍ സമാധാനപരമായി മുന്നോട്ട് കൊണ്ട് പോകാന്‍ ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ സഹകരണം തേടിയിരുന്നു.

Agricultural laws were repealed