അവസാനത്തെ ‘അധ്വാനത്തിന്റെ ഫലം’ വളരെ രുചികരമാണ് ; സന്തുഷ്ടയായി അഭിരാമി

0

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായെത്തി മലയാളികളുടെ ഇഷ്ട താരമായി മാറിയ നടിയാണ് അഭിരാമി. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെ താരം തിളങ്ങിയിട്ടുണ്ട്. 1999 ല്‍ ഇറങ്ങിയ പത്രം എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തു കൊണ്ടാണ് സിനിമയിലേക്ക് എത്തിയത്. ഇപ്പോഴിതാ നിലത്തിരുന്ന് ചക്ക മുറിക്കുന്ന അഭിരാമിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

‘ചെറിയ ആനന്ദം പ്രിയപ്പെട്ട കാര്യങ്ങള്‍… ജാക്ക്ഫ്രൂട്ട്, ചക്ക അല്ലെങ്കില്‍ തമിഴില്‍ പലാ പഴം. ഓരോ കഷണങ്ങളും ലഭിക്കുന്നത് കഠിനധ്വാനമാണെങ്കിലും, അവസാനത്തെ ‘അധ്വാനത്തിന്റെ ഫലം’ വളരെ രുചികരമാണ് എന്റെ ഭര്‍ത്താവും അച്ഛനും ചക്ക വരട്ടിയുടെ (പഴത്തില്‍ നിന്ന് നിര്‍മ്മിച്ച ഒരു ജാം) വലിയ ആരാധകരാണ്.’ എന്ന കുറിപ്പോടുകൂടിയാണ് അഭിരാമി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

സിനിമയില്‍ എത്തുന്നതിനു മുന്‍പ് സീരിയയിലൂടെ അഭിരാമി പ്രേക്ഷര്‍ക്കു മുന്നില്‍ എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും തനിക്കെതിരെ നടന്ന ബോഡി ഷെയിമിങ്ങിനെതിരെ അഭിരാമി നേരെത്തെ പ്രതികരിച്ചിരുന്നു.