നടന്‍ ഡസ്‌ററിന്‍ ഡയമണ്ട് അന്തരിച്ചു

Actor dustin diamond died after being diagnosed with cancer 

0

ഇംഗ്ലീഷ് നടന്‍ ഡസ്‌ററിന്‍ ഡയമണ്ട് (44) അന്തരിച്ചു. മൂന്ന് ആഴ്ചകള്‍ മുമ്പ് നടന് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. രോഗം കണ്ടെത്തിയപ്പോഴേക്കും നില ഗുരുതരമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച ഡസ്റ്റിന്‍ വിടപറഞ്ഞെന്ന് നടന്റെ ഏജന്റ് റോജര്‍ പോള്‍ മാധ്യമങ്ങളെ അറിയിച്ചു.

സ്‌കൂള്‍ കുട്ടികളെക്കുറിച്ചുള്ള ഗുഡ് മോണിങ്, മിസ് ബ്ലിസ് എന്ന സീരീസില്‍ അഭിനയിച്ചാണ് ഡസ്റ്റിന്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് ഇദ്ദേഹത്തിന്റെ സേവ്ഡ് ബൈ ദി ബെല്‍ എന്ന സീരീസ് ഏറെ ശ്രദ്ധനേടി.

2015ല്‍ ആയുധം ഒളിച്ചുകടത്തിയതിനും ബാറില്‍ പ്രശ്‌നമുണ്ടാക്കിയതിനും ഡസ്റ്റിനെ നാല് മാസം ജയിലിലടച്ചിരുന്നു. അടുത്തിടെ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ നടന്‍ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

Content Highlight : Actor dustin diamond died after being diagnosed with cancer