പ്രതീക്ഷയാണ്’, ഗൗതം ഗംഭീർ ഫൗണ്ടേഷന് അക്ഷയ്​കുമാറിന്റെ ഒരു കോടി സഹായം

0

കോവിഡ്​ ബാധിതർക്ക് സഹായമെത്തിക്കാൻ ഗൗതം ഗംഭീർ ഫൗണ്ടേഷന്​ ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ്​ നടൻ അക്ഷയ്​കുമാർ.  മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരവും ഡൽഹിയിൽ നിന്നുള്ള ബിജെപി എം പിയുമായ ഗംഭീർ തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​.

‘അന്ധകാരത്തിന്‍റെ ഈ സമയത്ത്​ വരുന്ന എല്ലാ സഹായങ്ങളും പ്രതീക്ഷയുടെ ഒരു കിരണമാണ്​. അശരണർക്ക്​ ഭക്ഷണവും മരുന്നും ഓക്​സിജനും എത്തിക്കാൻ ഗൗതം ഗംഭീർ ഫൗണ്ടേഷന്​ ഒരു കോടി രൂപ നൽകിയ അക്ഷയ്​ കുമാറിന്​ ഒരുപാട്​ നന്ദി. ദൈവം അനുഗ്രഹിക്ക​ട്ടെ’ -ഗംഭീർ ട്വീറ്റ്​ ചെയ്​തു.

നാമെല്ലാവരും ഉടൻ തന്നെ ഈ പ്രതിസന്ധിയിൽ നിന്ന് കരകയറുമെന്ന്​ പ്രത്യാശയോടെയാണ് ഗംഭീറിന്‍റെ ട്വീറ്റിന്​ അക്ഷയ്​ മറുപടി എഴുതിയത്. ഇത് ശരിക്കും ദുഷ്‌കരമായ സമയമാണ് ഗൗതം ഗംഭീർ. സഹായിക്കാൻ സാധിച്ചതിൽ എനിക്ക്​ അതിയായ സന്തോഷം തോന്നുന്നു. നാമെല്ലാവരും ഉടൻ തന്നെ ഈ പ്രതിസന്ധിയിൽ നിന്ന് കരകയറുമെന്ന്​ പ്രത്യാശിക്കുന്നു. സുരക്ഷിതമായി ഇരിക്കുക’; അക്ഷയ് കുറിച്ചു.

actor akshay kumar donates rs 1 crore gautam gambhir foundation