‘അമ്മ’ യോഗത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിനു ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി സംഘടന

Action against Shammi Thilakan

0

കൊച്ചി: സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ യോഗത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങുന്നു.ഷമ്മി തിലകനെതിരെ നടപടിയെടുക്കണമെന്നാണ് അംഗങ്ങളുടെയും ആവശ്യം.

യോഗത്തിനെത്തിയ ഷമ്മി ചർച്ചകൾ മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും താരങ്ങളിൽ ഒരാൾ ഇക്കാര്യം സംഘടനാ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നുമാണ് വിവരം. ഇതിന്റെ ഭാഗമായി യോഗം നടന്ന അന്ന് തന്നെ ഷമ്മിയെ താക്കീത് ചെയ്തിരുന്നു.

അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്ത് നടപടിയുണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അമ്മയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ നടന്നത്.

എന്നാൽ നടനെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ പല താരങ്ങളും ഉറച്ചു നിൽക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷയം അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യാൻ ധാരണയായത്. അതേസമയം മമ്മൂട്ടിയുൾപ്പടെ ചില താരങ്ങൾ ഷമ്മി തിലകനെതിരെ നടപടിയെടുക്കരുതെന്ന് അഭ്യർത്ഥിച്ചുവെന്നും വിവരമുണ്ട്.

Action against Shammi Thilakan