കൊച്ചി മോഡലുകളുടെ അപകട മരണം: ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞു, സൈജു തങ്കച്ചന് മയക്കുമരുന്ന് ഇടപാട്, ഔഡി കാര്‍ കസ്റ്റഡിയില്‍

Accidental death of Kochi models

0

കൊച്ചി: ഫോര്‍ട്ടുകൊച്ചി നമ്ബര്‍ 18 ഹോട്ടലില്‍ ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്തവരെക്കുറിച്ച്‌ പൊലീസിനു വിവരം ലഭിച്ചു.

വൈറ്റില ബൈപ്പാസിലെ കാറപകടത്തില്‍ മരിച്ച മോഡലുകളെ കാറില്‍ പിന്തുടര്‍ന്ന സൈജു എം. തങ്കച്ചനെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോഴാണ് സൈജു വിവരങ്ങള്‍ കൈമാറിയത്.

ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ പലരും സൈജുവിന്റെ സുഹൃത്തുക്കളാണ്. ഇവരെ അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യും.

സൈജു കൊച്ചിയിലും സംസ്ഥാനത്തിന് പുറത്തുമായി വിവിധയിടങ്ങളില്‍ ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുക്കാറുള്ളതായും അന്വേഷണസംഘം കണ്ടെത്തി. ഈ പാര്‍ട്ടികള്‍ സിന്തറ്റിക് ലഹരിവസ്തുക്കളുടെ ഉപയോഗമുള്ളവയായിരുന്നോ, പങ്കെടുത്ത പ്രമുഖര്‍ ആരെല്ലാം തുടങ്ങിയ കാര്യങ്ങളും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.

Accidental death of Kochi models