Clubhouse ;തീവ്രവാദത്തിന്റെ വിളനിലമോ..?

About Clubhouse

0

സൈബർ ഇടങ്ങളിൽ പല വിധത്തിൽ ഉള്ള രാഷ്ട്രീയ,ആശയ പ്രചാരണങ്ങൾ നടക്കുകയാണ് എന്നതിൽ യാതൊരു സംശയവും ഇല്ല,ഇങ്ങനെ പലവിധത്തിലുള്ള പരാതികൾ നേരത്തെ തന്നെ ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള പല സാമൂഹ്യ മാധ്യമങ്ങൾക്കുമെതിരെ ഉയർന്നിട്ടുമുണ്ട്.

വ്യക്തിവിവരം ചോർത്തുന്നു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ പല സോഷ്യൽ മീഡിയ പ്ലാറ്റഫോമിനുമെതിരെ ഉയർന്നിട്ടുണ്ട്.ഡാറ്റ ചോർച്ച ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പല സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും ഇപ്പോഴും സംശയ നിഴലിലുമാണ്.ഈ സാഹചര്യത്തിലാണ് പുതിയ മൊബൈൽ ആപ്പ് ക്ലബ് ഹൌസ് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഏറെ പ്രചാരവും നേടിയിട്ടുണ്ട്.

എന്തായാലും ഇപ്പോൾ ക്ലബ് ഹൌസ് തന്നെയാണ് ചർച്ചകളിൽ ഇടം പിടിക്കുന്നത്.പലരും ക്ലബ്  ഹൌസ് ചർച്ചകൾ സംബന്ധിച്ച പല കാര്യങ്ങളും ഇപ്പോൾ ചർച്ചചെയ്യുകയാണ്.നല്ല ചർച്ചകൾ നടക്കുന്നതായി ചിലർ പറയുമ്പോൾ തന്നെ ക്ലബ് ഹൌസ് ഇപ്പോൾ വിവാദങ്ങളിലും ഇടം പിടിച്ചിരിക്കുകയാണ്.

പല ചർച്ചകളും അതിരുകൾ ലംഘിക്കുന്നതായ അഭിപ്രായം ഇതിനോടകം ഉയർന്നിട്ടുണ്ട്,അരാഷ്ട്രീയതയുടെയും അരാജകത്വത്തിന്റെയും ലൈംഗികതയുടെയും ഒക്കെ കൂത്തരങ്ങായി ക്ലബ്  ഹൌസ് മാറിയിട്ടുണ്ട് എന്ന അഭിപ്രായവും സജീവമാണ്. സ്ത്രീ പുരുഷ ലൈംഗികതയുമായി ബന്ധപ്പെട്ട ചർച്ചകൾ ഒക്കെയും ക്ലബ്  ഹൌസ് ചർച്ചകളിൽ സർവ്വ സാധാരണമാണ്.

ഏറ്റവും ഗുരുതരമായ വിഷയം തീവ്രവാദം,രാജ്യ വിരുദ്ധ പ്രവർത്തനം, സാമൂഹ്യ വിരുദ്ധ പ്രവർത്തനം,ലഹരി ഉപയോഗം എന്നിവയൊക്കെ സംബന്ധിച്ച ചർച്ചകളും സംവാദങ്ങളും ഒക്കെയും ഈ പ്ലാറ്റഫോമിൽ നടക്കുന്നു എന്നതാണ്.കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ കണ്ടില്ലെന്നു നടിക്കാൻ കഴിയാത്ത പല വിഷയങ്ങളും ക്ലബ് ഹൌസ് ചർച്ചകളിൽ ഉണ്ടാകുന്നു എന്നത് ഏറെ ഗൗരവമുള്ള കാര്യം തന്നെയാണ്.

പ്രണയവും വിവാഹവും ഒക്കെ ക്ലബ് ഹൌസ് ചർച്ചകളിൽ എത്തുമ്പോൾ അതൊക്കെ ലൗ ജിഹാദ് പോലുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്ന ഘടകമാണ് എന്ന അഭിപ്രായവും ചില കോണുകളിൽ നിന്നും ഉയരുകയാണ്.എന്തായാലും ക്ലബ് ഹൌസ് ചർച്ചകൾ രഹസ്യമായി പറയേണ്ടതിന്റെ പരസ്യപ്പെടുത്തലാണ് എന്ന സദാചാര ചർച്ചകൾക്കും കാരണമായിട്ടുണ്ട്.

സദാചാര സംരക്ഷണവും കുലസ്ത്രീ ചർച്ചകളും ഒക്കെ മാറ്റി നിർത്തിയാൽ ക്ലബ് ഹൌസ് ചർച്ചകളുടെ രാഷ്ട്രീയത്തിലെ ദേശ വിരുദ്ധത കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല,അതുകൊണ്ടു തന്നെയാണ് പല ചർച്ചകളുടെയും ഉള്ളടക്കം ചർച്ചയാകുന്നത്. ഗ്രുപ്പുകൾ രൂപീകരിച്ചുകൊണ്ടുള്ള ചർച്ചകൾക്ക് രാഷ്ട്രീയ നിറം മാത്രമല്ല മതപരമായ നിറവും ഒക്കെ കൈവന്നിരിക്കുകയാണ്.

എന്തായാലും നമ്മുടെ സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ചർച്ചകളുടെയൊക്കെ സ്വഭാവം അതീവ ഗുരുതരം തന്നെയാണ്.സ്ത്രീകൾക്കെതിരെയുള്ള അതിക്രമം,സ്ത്രീ സുരക്ഷാ അങ്ങനെ വിവിധ വിഷയങ്ങൾ ഗുരുതരമാണ് എന്ന കാര്യത്തിൽ സംശയമില്ല,അഭിപ്രായ സ്വാതന്ത്ര്യം,ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നൊക്കെയുള്ള ന്യായീകരണവുമായി പലരും രംഗത്ത് വരുമെന്നുറപ്പാണ്.

എന്തായാലും കേരളാ പോലീസും ക്ലബ് ഹൌസ് എന്ന ഈ പുത്തൻ നവമാധ്യമ ക്ലബിൽ അംഗത്വം എടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അവടെ ഇനി കേരളാ പോലീസിന്റെ സാനിധ്യവും ഉണ്ടാകും.ചർച്ചകൾ സജീവമാകട്ടെ,എല്ലാ വിഷയവും ചർച്ച ചെയ്യപ്പെടട്ടെ,എന്തായാലും രാജ്യദ്രാഹം തീവ്രവാദവും ഒന്നും വെച്ച് പൊറിപ്പിക്കാൻ പാടില്ല,മയക്കുമരുന്ന് മാഫിയ സംഘങ്ങൾ ഇത്തരം പ്ലാറ്റുഫോമുകൾ ഉപയോഗിക്കപ്പെടുന്നതിന് തടയിടുകയും വേണം.

അതുകൊണ്ടു തന്നെ ടിക് ടോക്കിന്റെ ഗതിയിലേക്ക് ഇതൊക്കെ മാറിയാൽ പോലും അത്ഭുതപ്പെടേണ്ടകാര്യമില്ല.ക്ലബ് ഹൌസ് ചർച്ചകൾ നടക്കട്ടെ എന്നാൽ ഈ ചർച്ചകൾക്കൊക്കെ ഒരു നിയന്ത്രണം ആവശ്യമാണോ എന്ന കാര്യം പരിശോധിച്ച് നടപടിയെടുക്കുക തന്നെവേണം.അധികം വൈകാതെ തന്നെ നടപടിയും നിയന്ത്രണവും ഒക്കെ കൊണ്ടുവന്നാൽ നന്നായിരിക്കും.കാരണം  ഇത്തരം കാര്യങ്ങൾ വൈകും തോറും കൂടുതൽ അപകടകരമാകും എന്നതാണ്.

 

 

About Clubhouse