അഭയ കേസിലെ പ്രതികൾ, തിരിച്ച് ജയിലിൽ കയറിയെന്ന്, സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

0
സിസ്റ്റർ അഭയ കൊലക്കേസിൽ കോടതി ശിക്ഷിച്ച പ്രതികളായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ പരോളിന്‌ ഇറങ്ങിയ രണ്ട് പ്രതികളും തിരിച്ച് ജയിലിൽ കയറിയെന്ന് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ഫാ.തോമസ് കോട്ടൂരിനെയും, സിസ്റ്റർ സെഫിയെയും, ജീവപര്യന്തം കഠിനതടവിന് കോടതി ശിക്ഷിച്ചിട്ട്, അഞ്ചു മാസം പോലും തികച്ച് ജയിലിൽ കിടക്കുന്നതിന് മുൻപ്, നിയവിരുദ്ധമായി പരോൾ അനുവദിച്ചതിന് എതിരെ, ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജി, ഇന്ന് ഹൈക്കോടതി പരിഗണിക്കുമ്പോളാണ്, രണ്ട് പ്രതികളും തിരിച്ച് ജയിലിൽ കയറിയെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. കേസ്‌ വീണ്ടും നാളെ പരിഗണിക്കാൻ ഹൈക്കോടതി മാറ്റിവെച്ചിരിക്കുകയാണ്.
അഭയ കേസിലെ രണ്ട് പ്രതികളുടെ പരോൾ അനുവദിച്ചത് റദ്ദാക്കി കൊണ്ട്, സെപ്റ്റംബർ 26 ന് രണ്ട് പ്രതികളും തിരിച്ച് ജയിലിൽ കയറണമെന്ന്, സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. അതിൻപ്രകാരമാണ് ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും, സെപ്റ്റംബർ 26ന് തിരിച്ച് ജയിലിൽ കയറിയത്.