ഐഷ സുൽത്താനയ്ക്ക് അബ്ദുള്ളക്കുട്ടിയുടെ മറുപടി

Abdullakutty's reply to Aisha

0

ഐഷ സുൽത്താനയ്ക്ക് മറുപടി നൽകി BJP ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി രംഗത്ത്. അബ്ദുള്ളക്കുട്ടി ഐഷ സുൽത്താനയ്ക്ക് മറുപടിയായി തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചതിങ്ങനെ,”

ലക്ഷദ്വീപ് സേവ്ഫോറത്തിന്റ ബ്രാൻഡ് അംബാസിഡർ ഐഷാസുൽത്താൻ
മോദിജി കാശി പുന:നിർമ്മിച്ച തൊഴിലാളികൾകൊപ്പം ഭക്ഷണം കഴിച്ചതിനെ കൊഞ്ഞനം കാട്ടി FB യിൽ പോസ്റ്റിട്ടത് കണ്ടു.പ്രിയപെട്ട ഐഷ വിമർശിക്കാം പക്ഷെ വേദനിപ്പിക്കരുത്.

നിങ്ങള് കണ്ട്പിടിച്ചത് തീൻമേശയിൽപ്ലെയിറ്റ് വെച്ചതിലുള്ള
അപാകതയാണ്,ഇത് സിനിമയയല്ല എഡിറ്റ് ചെയ്ത് പെർഫക്റ്റക്കാൻ ഇത് പ്രധാനസേവകന്റെ സിൻസിയറായ സ്നേഹസമീപനമാണ് ചരിത്ര സംഭവമാണ്.കാശി കോറിഡോർ ഉൽഘാടനം ആ വികസന വിസ്മയത്തിൽ പങ്കെടുക്കാൻ ഭാഗ്യം കാട്ടിയ ഒരാളെന്ന നിലയിൽ പറയട്ടെ.

ആ ചടങ്ങലെ ദിവ്യകാശി, ഭവ്യകാശി പരിപാടിയിലെ ഉള്ളിൽ തട്ടിയ രംഗം തൊഴിലാളികളെ ആദരിച്ചത് തന്നെയാണ്.പുഷ്പവൃഷിടി നടത്തി അവർ കൊപ്പം ഫോട്ടാഎടുത്തതാണ്….പ്രധാനമന്ത്രി ഒരു പന്തിയിൽ അവർക്കിടയിലിരുന്ന്ഭക്ഷണം കഴിച്ചതാണ്…ഐഷാ നിങ്ങള്ക്ക് തെഴിലാളികളെ ആദരിച്ചതിന്റെ പ്രധാന്യം അറിയാൻ ഇതിന് സമാനമായ ഒരു ചരിത്രസംഭവം പറയട്ടെ.ആയിരം വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിലെ ബൃഹത് ഈശ്വരക്ഷേത്രം പണിത തൊഴിലാളികളെ രാജരാജ ചോളൻ പട്ടും,വളയുംനൽകി ആദരിച്ചിരുന്നു…അത്പോലയാണ് മോദി ആ പാവം തൊഴിലാളികളുടെ ഒപ്പം ഫോട്ടോ എടുത്തതും ഭക്ഷണം കഴിച്ച് ആദരിച്ചതും.അല്ലാതെ തന്റെ പേരിനൊപ്പം വാലായി ചേർത്ത സുത്താൻമാർ പണ്ട്
ശില്പികളുടെ കൈവെട്ടിയത് പോലെയല്ല.ഇത് ഒരു പ്രത്യേക സംസ്കാരമാണ് ലോകത്ത് ഒരിടത്തും കാണാത്ത സഹിഷ്ണുതയുടെ..സമാധാനത്തിന്റെ…ധർമ്മത്തിന്റെ…മഹാ പരപമ്പരയുടെ തുടർച്ച..നിങ്ങള് വളർന്നു വരുന്ന ഒരു കലാകാരിയാണല്ലൊ ?ഇന്ത്യയിൽ പ്രസിദ്ദനായ ഒരു കാലാകാരൻ ഉണ്ടായിരുന്നു.ഷെഹ്‌നായി സംഗീത സമ്രാട്ട് ഉസ്താദ് ബിസ്‌മില്ലാഖാൻ..കാശി വിശ്വനാഥന്റെമുന്നിൽ തന്റെ സംഗീതം കാണിക്കയായിനൽകിയ മഹാനായ കലാകരനാണ് അവർ.ഐഷാ ഇതൊന്നും അറിയാതെ ജിഹാദികളുടെ കൈയ്യടി കിട്ടാൻ മാത്രം FB പോസ്റ്റ് ഇടരുത്.” ഇങ്ങനെ പറഞ്ഞ് കൊണ്ട് അബ്ദുള്ളക്കുട്ടി തന്റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുമ്പോൾ അതിൽ ഐഷ സുൽത്താനയുടെ നിലപാടിനുള്ള കൃത്യമായ മറുപടിയുണ്ട്.

Abdullakutty’s reply to Aisha