ലക്ഷദ്വീപിൽ  BJP ഒലിച്ച് പോയെന്ന് പറഞ്ഞവർ എവിടെ ?

0

ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്ന നടപടികൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും ലക്ഷ്യം BJP യുടെ വളർച്ചയ്ക്ക് തടയിടുക എന്നതാണ് എന്ന കാര്യം പരസ്യമായ രഹസ്യമാണ്. ലക്ഷദ്വീപിൽ അടുക്കും ചിട്ടയോടും കൂടിയ പ്രവർത്തനത്തോടെയാണ് BJP മുന്നോട്ട് പോകുന്നത്. BJP യെ സംബന്ധിച്ചടുത്തോളം സേവ് ലക്ഷദ്വീപ് ഫോറം എന്ന പേരിൽ നടക്കുന്ന പ്രതിഷേധങ്ങളെ മറികടക്കുന്നതിനാണ് അവർ ലക്ഷ്യമിടുന്നത്. BJP യുടെ ലക്ഷദ്വീപിന്റെ സംഘടനാ ചുമതലയുള്ള പ്രഭാരി ദേശീയ ഉപാദ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയാണ്. എ.പി അബ്ദുള്ളക്കുട്ടി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ചിലർക്കൊക്കെ മറുപടി നൽകുകയാണ്.

അബ്ദുള്ളക്കുട്ടി ഇങ്ങനെയാണ് പറയുന്നത്. ലക്ഷദ്വീപിലെ എല്ലാ ദീപുകളിലും

പ്രധാനമന്ത്രിയുടെ മൻ  കി  ബാത്ത്   കേൾക്കാൻ പാർട്ടിപ്രവർത്തകരുടെ നിരവധി കൂട്ടായ്മകൾ സംഘടിപ്പിച്ചിരുന്നു. എന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹം 

കുറച്ച്

 ചിത്രങ്ങൾ  കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്.

ലക്ഷദ്വീപി ലെ ബി ജെ പി  ഒലിച്ച്പോയി എന്ന് പ്രചരിപ്പിക്കുന്ന

കേരളക്കരയിലെ വികസന വിരോധികൾ

 നിരാശരാകുന്ന കാലം അധികം അകലയല്ല എന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

ദീപിലെ ദേശീയ പ്രസ്ഥാനത്തെ

പ്രതിസന്ധിഘട്ടത്തിലും

കാത്ത് സംരക്ഷിച്ചു മുന്നോട്ട് പോകുന്ന മുഴുവൻ കാര്യകർത്താക്കൾക്കളേയും

നെഞ്ചോട് ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സിനിമാ പ്രവർത്തക ഐഷ സുൽത്താന മുന്നിൽ നിന്ന് നയിക്കുന്ന സേവ് ലക്ഷദ്വീപ് ഫോറം എന്ന കൂട്ടായ്മയേയും അതിനെ പിന്തുണയ്ക്കുന്നവരേയും തന്നെയാണ് അബ്ദുള്ളക്കുട്ടി ലക്ഷ്യം വെച്ചത്. BJP യുടെ ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ മനുസരിച്ച് ലക്ഷദ്വീപിൽ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണം മൻ കി ബാത്ത് കേൾക്കാൻ BJP പ്രവർത്തകർ തയ്യാറായത് BJP വിരോധികളുടെ പ്രതീക്ഷകൾ തകർക്കുന്നതാണ് എന്നതിൽ യാതൊരു സംശയവുമില്ല. BJP ലക്ഷദ്വീപിലും മുന്നോട്ട് തന്നെയാണ് പോകുന്നത്. വർഗീയത പ്രചരിപ്പിച്ച് അകറ്റി നിർത്താനുള്ള ശ്രമങ്ങൾ അതിജീവിച്ച് തന്നെയാണ് BJP ലക്ഷദ്വീപിൽ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നത്.

 കേന്ദ്രസർക്കാർ ലക്ഷദ്വീപിനായി നടപ്പിലാക്കിയ വികസന പദ്ധതികളും BJP പ്രവർത്തകർ എടുത്ത് കാട്ടുന്നുണ്ട്. എൻ ഡി എ സർക്കാരുകൾ അധികാരത്തിൽ വന്നപ്പോഴൊക്കെ ലക്ഷദ്വീപിനായി നിരവധി വികസന പദ്ധതികൾ നടപ്പിലാക്കിയെന്നും BJP നേതാക്കൾ പറയുന്നു. അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴും ഇപ്പോൾ നരേന്ദ്ര മോദിയുമാണ് ലക്ഷദ്വീപിന്റെ വികസനത്തിനായി നിലകൊള്ളുന്നതെന്നും BJP ചൂണ്ടിക്കാട്ടുന്നു