ആകാശ് തില്ലങ്കേരി‍യുടെ വാഹനം അപകടത്തിൽ പെട്ടു;നാലുപേർക്ക് പരിക്ക്,ഒരാളുടെ നില ഗുരുതരം

AAKASH THILLENKERI CAR ACCIDENT

0

 

കൂത്തുപറമ്പ് : ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്. ശനിയാഴ്ച രാത്രി കൂത്തുപറമ്ബ് മെരുവമ്ബായിയില്‍ ആകാശ് തില്ലങ്കേരി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട്.. നിയന്ത്രണം വിട്ട കാര്‍ സിമന്റ് കട്ടയിലിടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന നാല് പേര്‍ക്കും പരിക്ക് പറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ആകാശ് തില്ലങ്കേരി അടക്കം ബാക്കിയുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ആകാശ് ആരോപണ വിധേയനാണ്. കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്യുകയും വീട്ടില്‍ തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

AAKASH THILLENKERI CAR ACCIDENT