സഞ്ജിതിന്റെ കൊലപാതകം,മൂന്നാമത്തെ പ്രതിയെയും പോലീസ് പിടികൂടി,ചിത്രങ്ങൾ പുറത്തു വിട്ടു

A third accused was also arrested by the police

0

പാലക്കാട്;ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ മൂന്നാമത്തെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലയാളി സംഘത്തെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാറാണ് അറസ്റ്റിലായത്.

ഇയാളുടേതുള്‍പ്പെടെ പിടിയിലായ മൂന്നുപേരുടെ ചിത്രങ്ങളും വിവരങ്ങളും പോലീസ് പുറത്തുവിട്ടു. കൊലയാളി സംഘം സഞ്ചരിച്ച വാഹനമോടിച്ച നെന്മാറ അടിപ്പരണ്ട സ്വദേശി അബ്ദുള്‍ സലാം,കൊലപാതകം നടത്തിയതില്‍ ഒരാളായ ജാഫര്‍ സാദിഖ് എന്നിവരുടെ വിവരങ്ങളും പോലീസ് പുറത്തുവിട്ടു.

തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞതിന് പിന്നാലെയാണ് പ്രതികളുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടത്.മൂവരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തന്നെയാണെന്ന് പാലക്കാട് എസ്പി ആര്‍. വിശ്വനാഥ് വ്യക്തമാക്കി.

ഇനിയും അഞ്ചുപോര്‍ പിടിയിലാകാനുണ്ട. ഇവരെക്കുറിച്ച് വ്യക്തമായ സൂചനയുണ്ട്. വൈകാതെ ഇവരെ പിടികൂടമെന്നും എസ്പി ആര്‍. വിശ്വനാഥ് പറഞ്ഞു.

A third accused was also arrested by the police