എ.സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ തകർന്ന് പെങ്ങളൂട്ടി!

A Suresh against Ramya Haridas

0

പെങ്ങളൂട്ടിക്കെന്താ കൊമ്പുണ്ടോ? എന്ന ചോദ്യം കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ഉയർന്നിരിക്കുകയാണ്. രമ്യാ ഹരിദാസ് എംപി യാണ് കേരളത്തിലെ കോൺഗ്രസുകാരുടെ പെങ്ങളൂട്ടി. പെങ്ങളുട്ടിയും സംഘവും ലോക്ക് ഡൗൺ ലംഘനം നടത്തിയത് കേരളത്തിൽ വലിയ ചർച്ചയാവുകയാണ്. നിയമ ലംഘനം ആര് നടത്തിയാലും അത് അംഗീകരിക്കാൻ കഴിയില്ല എത്ര ഉന്നതനായാലും ഇത്തരം ഗുരുതരമായ നിയമ ലംഘനങ്ങളിൽ നടപടിയെടുത്തേ മതിയാകൂ.

എന്തായാലും ഇപ്പോൾ പെങ്ങളൂട്ടിക്കെന്താ കൊമ്പുണ്ടോ എന്ന ചോദ്യമാണ് ഏറെ പ്രസക്തമാകുന്നത്. വി. എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന പ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ചോദിക്കുന്ന ചോദ്യം ഏറെ പ്രസക്തമാണ്. എ. സുരേഷ് തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ പറയുന്നത് ഇങ്ങനെയാണ്.

“പെങ്ങളൂട്ടിക്കെന്താ കൊമ്പുണ്ടോ…?ഈ വിഷയം എഴുതരുത് എന്ന് കരുതിയതാണ്..പക്ഷെ ആക്രമിക്കപ്പെട്ട കുട്ടി എന്റെ അടുത്ത വീട്ടിലെ കുട്ടിയായത് കൊണ്ടും അവന്റെ അച്ഛൻ എന്റെ സുഹൃത്തായത് കൊണ്ടും രാവിലെ ആ കുട്ടിയെ വിളിച്ച് കാര്യം തിരക്കിയത് കൊണ്ടുമാണ് ഇത് കുറിക്കുന്നത്..സനൂപ് എന്നാണ് അവന്റെ പേര് അവൻ ഒരു വിദ്യാർത്ഥിയാണ് ഒപ്പം വീട്ടിലെ പ്രാരാബ്ധം കാരണം സ്വിഗി എന്ന ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനിയുടെ പാർട് ടൈം ഡെലിവറി ബോയ് കൂടിയാണ്…..

എൻ എം ആർ ഹോട്ടൽ എന്റെ വീടിന് തൊട്ടടുത്താണ് ഉടമ എന്റെ പ്രിയ സുഹൃത്ത് കൂടിയാണ്..ഇന്നലെ അവിടെ നടന്നത് തികച്ചും അന്യായമായ കാര്യമാണ് നിയമ ലംഘനമാണ്..ഇൻഡോർ ഡയിനിംഗ് അനുവദനീയമല്ലാത്തപ്പോൾ, പൊതു ജനങ്ങൾക്ക് പാർസൽ ഹോട്ടലിൽ നിന്ന് നേരിട്ട് വാങ്ങാൻ പോലും അനുവാദമില്ലാത്ത ട്രിപ്പ്ൾ ലോക്ക് ഡൌൺ നില നിൽക്കുന്ന ഞായറാഴ്ച,,,,ആളുകളെ വിഡ്ഢികളാക്കി പരസ്യമായി നിയമം ലംഘിക്കുക,,, എന്നിട്ട് ചോദിച്ച ആളുകളെ മർദിക്കുക കൊലവിളി നടത്തുക…

 

എന്തൊരു ഉദാത്തമായ ഗാന്ധിയൻ മാതൃക..രമ്യ ഹരിദാസ് എന്ന എം പി എവിടെ പരിപാടി അവതരിപ്പിച്ചാലും ഒരു വൻ തോൽവിയായി മാറി കഴിഞ്ഞിട്ട് ഏറെ കാലമായി..ഇവർ പോവുന്ന വഴിയിലും സ്ഥാപനങ്ങളിലും ഇവരുടെ കൈയിൽ കയറി പിടിക്കാൻ ആളുകൾ ക്യു നിൽക്കുന്നു എന്നത് കേരളത്തിന് അപമാനമാണ്… അക്കാര്യത്തിൽഎം പിക്ക് മേൽ ആഭ്യന്തര വകുപ്പ് പ്രതേക നിരീക്ഷണം ഏർപ്പെടുത്തേണ്ടതാണ്….

ഇന്നലെ എം പി യുടെ കൂടെ ഉണ്ടായിരുന്നവർ തനി നാട്ടു ഗുണ്ടകളെ പോലെയാണ് പെരുമാറിയത് എന്നാണ് സനൂപ് പറയുന്നത് മാത്രമല്ല ഈ വിദ്യാർത്ഥി രമ്യ ഹരിദാസിനെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാളാണ് എന്നും എന്നോട് പറയുകയുണ്ടായി…ആക്കാര്യത്തിൽ ഇന്നലെ ഒരു തീരുമാനമുണ്ടായി..

എം പി യോട് ഒരു അപേക്ഷ ഇനിയെങ്കിലും പുറത്തിറങ്ങുമ്പോൾ കൈയിൽ കയറി പിടിക്കുന്നവന്റെ കരണ കുറ്റി നോക്കി രണ്ടെണ്ണം കൊടുക്കണം…മറ്റൊരു സ്ത്രീക്കും ഈ ഗതി വരാതിരിക്കാൻ….ശംഭോ മഹാദേവ……” ഇങ്ങനെ പറഞ്ഞ് കൊണ്ട് സുരേഷ് തന്റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുമ്പോൾ അതിൽ രമ്യാ ഹരിദാസ് എംപിക്കെതിരെയുള്ളത് രൂക്ഷ വിമർശനമാണ്. സുരേഷ് ഈ വിഷയം എഴുതരുത് എന്ന് കരുതിയതാണ് എന്ന കാര്യവും തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

തന്റെ അടുത്ത വീട്ടിലെ കുട്ടിയാണ് ആക്രമിക്കപെട്ടതെന്നും കുട്ടിയുടെ അച്ഛൻ തന്റെ സുഹൃത്താണെന്നും കുട്ടിയെ വിളിച്ച് തിരക്കിയ ശേഷമാണ് താൻ ഇക്കാര്യം കുറിച്ചതെന്നും സുരേഷ് വ്യക്തമാക്കുന്നു. പെങ്ങളൂട്ടി എന്ന് വിളിപ്പേരുള്ള എംപി എവിടെ പരിപാടി അവതരിപ്പിച്ചാലും വൻ തോൽവിയായിക്കഴിഞ്ഞെന്നും സുരേഷ് ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ എം പി ക്കും കൂട്ടർക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത് .

 

 

 

A Suresh against Ramya Haridas