പിണറായിയെ വെല്ലുവിളിച്ച് എ പി അബ്ദുള്ളക്കുട്ടി

0

സംസ്ഥാനത്തെ ഇടത് മുന്നണി പോർ വിളി മുഴക്കി ബി ജെ പി യുടെ സമരജ്വാല 10,000 കേന്ദ്രങ്ങളിൽ നടന്നു.
ബിജെപി നേതാക്കളെയും കുടുംബത്തെയും അതുവഴി പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിൻ്റെയും നീക്കങ്ങൾക്ക് എതിരെ വലിയ പ്രതിഷേധങ്ങൾക്കാണ് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ 10000 കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സമരജ്വാല സംഘടിപ്പിച്ച് കൊണ്ട് BJP പിണറായി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഓൺലൈനിൽ തൃശ്ശൂരിലെ പ്രതിഷേധത്തെ അഭിസംബോധന ചെയ്തു.
. കേന്ദ്രമന്ത്രി വി.മുരളീധരൻ കോഴിക്കോട് പരിപാടിയിൽ ഓൺലൈനിൽ പങ്കെടുത്തു.മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരനും ഒ.രാജഗോപാലും സെക്രട്ടറിയേറ്റ് നടയിലെ പ്രതിഷേധത്തിൽ അണിചേർന്നു. കൊല്ലത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, പത്തനംത്തിട്ട വൈസ്പ്രസിഡൻ്റ് ഡോ. പ്രമീള ദേവി, ആലപ്പുഴ ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ഇടുക്കി വക്താവ് നാരായണൻ നമ്പൂതിരി, കോട്ടയത് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, വൈസ്പ്രസിഡൻ്റ് ജി.രാമൻ നായർ, എറണാകുളത്ത് വൈസ്പ്രസിഡൻറുമാരായ എ.എൻ രാധാകൃഷ്ണൻ, ഡോ.കെ.എസ് രാധാകൃഷ്ണൻ, പാലക്കാട് സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, തൃശ്ശൂരിൽ വൈസ്പ്രസിഡൻ്റ് ശോഭാസുരേന്ദ്രൻ, വക്താവ് ബി.ഗോപാലകൃഷ്ണൻ, മലപ്പുറം വൈസ്പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ, കോഴിക്കോട് വൈസ്പ്രസിഡൻ്റ് വി.വി രാജൻ, സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, വയനാട് സംസ്ഥാന സെക്രട്ടറി കെ.പി പ്രകാശ്ബാബു, കണ്ണൂരിൽ ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി, കാസർഗോഡ് ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ഇടത് മുന്നണി സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് BJP ദേശീയ ഉപാദ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി വിമർശിച്ചത്. BJP യെ വേട്ടയാടാമെന്നത് പിണറായി വിജയന്റെ വ്യാമോഹമാണെന്ന് അബ്ദുള്ളക്കുട്ടി അഭിപ്രായപെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും അബ്ദുള്ളക്കുട്ടി സി പി എം നേയും ഇടത് മുന്നണിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. BJP ദേശീയ ആദ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ BJP യുടെ രാഷ്ട്രീയ എതിരാളികൾക്കുള്ള വ്യക്തമായ മറുപടി തന്നെയാണ്. അബ്ദുള്ളക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് , ” അപമാനിക്കാം പക്ഷെ ഒറ്റപ്പെടുത്താം
എന്ന് കരുതേണ്ട

പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി പിടിച്ച് നിന്ന ഒരു പ്രസ്ഥാനമാണ് K. സുരേന്ദ്രന്റത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിണറായിക്ക് തുടർഭരണം കാട്ടിയത് കിറ്റ് കൊടുത്തിട്ട് മാത്രമല്ല.
കാശ് വാരിയെറിഞ്ഞിട്ടാണ്.
140 മണ്ഡലത്തിൽ ഏറ്റവും
കൂടുതൽ കള്ളപ്പണം ഒഴുക്കിയത്
LDF ആണ്

ഡീമോണിറ്റയ്സേഷൻ, ഡിജിറ്റലൈസേഷനിലൂടെ
കള്ളപണക്കാരെ വിറപ്പിച്ച
മോദിജിയുടെ പ്രസ്ഥാനത്തെ
കൊടകര നുണ കൊണ്ട്
തളർത്താം എന്ന് കരുതരുത്

കള്ളകേസ് കൊണ്ട് ഒരു കടു മണിതൂക്കം ഈ ദേശീയ പ്രസ്ഥാനത്തെ പിറകോട്ടടിപ്പിക്കാനാവില്ല

കേരളത്തിലെ ആദിവാസി നേതാവിനെ
സി കെ ജാനുവിനെ നിങ്ങൾ വേട്ടയാടുന്നത് അതസ്ഥിത ജനത പൊറുക്കില്ല.

BJP കേരള ഘടകം സംഘടിപ്പിച്ച
പ്രതിഷേധ ജ്വാലയിൽ
പിണറായിയുടെ ധാർഷ്ട്യത്തിന്റെ രാഷ്ട്രീയം കത്തി തീരുന്ന കാലം വരും” സി പി എം നും മുഖ്യമന്ത്രി പിണറായി വിജയനമുള്ള മുന്നറിയിപ്പ് തന്നെയാണ് എ.പി അബ്ദുള്ളക്കുട്ടി നൽകുന്നത്.
” അപമാനിക്കാം, പക്ഷേ ഒറ്റപ്പെടുത്താമെന്ന് കരുതേണ്ട ”