ബ്രേക്ക്അപ്പായിട്ട് 666 ദിവസമായി, 666 ബലൂൺ ഊതിവീർപ്പിച്ച് യുവാവ്!

A Breakup story from Thrissur

0

പ്രണയം വേണ്ടെന്നുവച്ച് പോകുന്നവർക്കു നേരെ കൊലക്കത്തിയെടുക്കുന്ന നിരവധി സംഭവങ്ങൾ ഇതിനോടകം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതുപോലെ ബ്രേക്ക് അപ്പ് ആഘോഷിച്ച ഒരാളെ നിങ്ങളാരും കാണാൻ വഴിയില്ല. തൃശൂരുകാരനായ യുവാവാണ് പ്രണയിനിയെ നഷ്ടപ്പെട്ടതിന്റെ 666 ദിവസങ്ങൾ തന്റെ ശ്വാസത്തിൽ നിറച്ചത്.

666 ദിവസങ്ങളുടെ ഓർമയ്ക്കായി അത്രയും തന്നെ ബലൂണാണ് യുവാവ് ഒറ്റയ്ക്ക് ഊതി വീർപ്പിച്ചത്. കുറ്റുമുക്ക് നെട്ടിശേരിയിലെ പാടത്തിന്റെ വശത്താണ് ബലൂൺ വീർപ്പിച്ച് യുവാവ് കെട്ടിയത്. വഴിയരികിൽ നിന്ന് ബലൂൺ ഊതി വീർപ്പിക്കുന്ന യുവാവിനെ കണ്ട് ആദ്യം പ്രദേശവാസികൾക്ക് അമ്പരപ്പായിരുന്നു. കാരണം ചോദിച്ചവരോട് ‘ക്ടാവ് ബ്രേക്ക് അപ് ആയിപ്പോയിട്ട് 666 ദിവസമായി. ഇത്രയും ദിവസം കാത്തിരുന്നു. അതിന്റെ ഓർമയ്ക്കായിട്ട് അത്രയും ബലൂൺ ഇരിക്കട്ടേന്ന്’ എന്നായിരുന്നു മറുപടി.

ഇന്നലെ രാവിലെയാണു ഒരു വലിയ പെട്ടി നിറയെ ബലൂൺ പൊതികളുമായി യുവാവ് നെട്ടിശേരി പാടവരമ്പിലെ റോഡിലെത്തിയത്. പോസ്റ്റിലും മരത്തിലുമായി കയർ വലിച്ചു കെട്ടി അതിലേക്ക് ബലൂണുകൾ ഓരോന്നായി ഊതി നിറച്ചു കെട്ടി. 666 ബലൂണുകൾ ഊതി നിറയ്ക്കാൻ മണിക്കൂറുകളെടുത്തു. ഊതി ഊതി അവശനായിട്ടും വിടാതെ എണ്ണം തികച്ചു. കാര്യം തിരക്കിയവരോടെല്ലാം തന്റെ ബ്രേക്ക് അപ്പ് കഥയും യുവാവ് പറഞ്ഞു. 666 ബലൂൺ തീർത്തതോടെ യുവാവ് സ്ഥലംവിട്ടു.

A Breakup story from Thrissur