നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പിറന്ന റെക്കോര്‍ഡുകള്‍

842 deliveries in four innings 387 runs records born at narendra modi stadium 

0

ടെസ്റ്റ് ക്രിക്കറ്റ് നാല് ദിവസത്തിലേക്ക് ചുരുക്കുക എന്ന നിര്‍ദേശം ഒരിക്കല്‍ ഐസിസി മുന്‍പോട്ട് വെച്ചിരുന്നു. എന്നാല്‍ ബിസിസിഐ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ബോര്‍ഡുകള്‍ അനുകൂലമായി പ്രതികരിച്ചില്ല. അതിനെതിരെ രംഗത്ത് വന്നവരില്‍ മുന്‍പിലുണ്ടായിരുന്നു വിരാട് കോഹ്‌ലി. എന്നാല്‍ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പിങ്ക് ബോള്‍ ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് അവസാനിച്ചു…റെക്കോര്‍ഡുകള്‍ പലതും മാറ്റിയെഴുതുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള കാലഘട്ടത്തില്‍ നാല് ഇന്നിങ്‌സിലുമായി ഏറ്റവും കുറവ് ഡെലിവറികള്‍ വന്ന ടെസ്റ്റാണ് അഹമ്മദാബാദിലേത്, 842. അഹമ്മദാബാദിലെ പിങ്ക് ബോള്‍ ടെസ്റ്റിന് മുന്‍പ്, 2019ല്‍ നടന്ന ഇന്ത്യ-ബംഗ്ലാദേശ് പിങ്ക് ബോള്‍ ടെസ്റ്റിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്(968 ഡെലിവറികള്‍).

രണ്ട് ടീമുകളും കൂടി 387 റണ്‍സ് ആണ് അഹമ്മദാബാദില്‍ സ്‌കോര്‍ ചെയ്തത്. ഏഷ്യയില്‍ നടന്ന ടെസ്റ്റ് മത്സരത്തിലെ ഏറ്റവും കുറവാണ് ഇത്. 2002ല്‍ ഷാര്‍ജയില്‍ നടന്ന പാകിസ്ഥാന്‍-ഓസ്‌ട്രേലിയ ടെസ്റ്റില്‍ 4 ഇന്നിങ്‌സിലായി വന്ന 422 റണ്‍സിന്റെ പേരിലായിരുന്നു ഇതിന് മുന്‍പുള്ള റെക്കോര്‍ഡ്.

രണ്ടാം ഇന്നിങ്‌സില്‍ പേസര്‍മാര്‍ ഒരു ഡെലിവറി പോലും എറിഞ്ഞില്ലെന്ന പ്രത്യേകതയുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇങ്ങനെ സംഭവിക്കുന്നത് രണ്ടാമത്തെ വട്ടം മാത്രം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ മോസ്റ്റ് ഇക്കോണമിക്കല്‍ 5 വിക്കറ്റ് എന്ന നേട്ടം റൂട്ടിന്റെ പേരിലേക്ക് എത്തി. എട്ട് റണ്‍സ് മാത്രമാണ് റൂട്ട് വഴങ്ങിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗത്തില്‍ 400 റണ്‍സ് കണ്ടെത്തുന്ന രണ്ടാമത്തെ താരം എന്ന നേട്ടം അശ്വിന്‍ ഇവിടെ സ്വന്തമാക്കി. 72 ടെസ്റ്റില്‍ നിന്ന് ഈ നേട്ടത്തിലേക്ക് എത്തിയ മുത്തയ്യ മുരളീധരനാണ് ഒന്നാമത്. 77 ടെസ്റ്റില്‍ നിന്നാണ് അശ്വിന്‍ 400 വിക്കറ്റ് നേടിയത്. 70 റണ്‍സ് വഴങ്ങിയാണ് അക്‌സര്‍ പട്ടേല്‍ 11 വിക്കറ്റ് വീഴ്ത്തിയത്. മോസ്റ്റ് ഇക്കണോമിക്കല്‍ 10 വിക്കറ്റ് എന്ന നേട്ടത്തിലേക്കും ഇവിടെ അക്‌സര്‍ എത്തി.

Content Highlight : 842 deliveries in four innings 387 runs records born at narendra modi stadium