36 വനിതാ ഉദ്യോഗസ്ഥരെ ഇന്തോ-ബംഗ്ലാദേശ് ബോർഡറിൽ വിന്യസിച്ചു;അതിർത്തിയിലൂടെയുള്ള കള്ളക്കടത്ത് തടയാൻ വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചത്

36 women have been deployed along the Indo-Bangladesh border

0

ന്യൂഡൽഹി ; അതിർത്തിയിലൂടെയുള്ള കള്ളക്കടത്ത് തടയാൻ വനിതാ ഉദ്യോഗസ്ഥരെ നിയമിച്ച് ബിഎസ്എഫ്.

ഇന്തോ ബംഗ്ലാദേശ് അതിർത്തിയിലെ ഹരിദാസ്പൂർ-ജയന്തിപൂർ ബോർഡർ ഔട്ട്‌പോസ്റ്റിലാണ് വനിതാ കോൺസ്റ്റബിൾമാരെ വിന്യസിച്ചത്. അതിർത്തി നഗരങ്ങളിൽ താമസിക്കുന്ന സ്ത്രീകൾ ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കളളക്കടത്ത് നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന് ഇന്ത്യൻ പ്രദേശത്ത് ഒരു ഗ്രാമം സ്ഥിതിചെയ്യുന്നുണ്ട്.

ഇവിടെ താമസിക്കുന്ന 56 ഓളം സ്ത്രീകൾ നിരന്തരം ബംഗ്ലാദേശിലേക്കും തിരിച്ച് ഇന്ത്യയിലേക്കും യാത്ര ചെയ്യുന്നവരാണ്.

ഇവർ വ്യപകമായി ഇന്ത്യയിലേക്ക് കളക്കടത്ത് നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കള്ളക്കടത്ത് നടത്തുന്ന സ്ത്രീകളെ പരിശോധിക്കാൻ വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.

അതിർത്തിയിൽ ചിലയിടത്ത് സുരക്ഷാ വേലി നിർമ്മിച്ചിട്ടില്ലെന്നും, അതിനാൽ കള്ളക്കടത്തുകാരെ നിയന്ത്രിക്കാൻ സുരക്ഷ ശക്തമാക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

നിലവിൽ 36 വനിതാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഗ്രാമത്തിൽ റെയ്ഡ് നടത്താനും വനിതാ ഉദ്യോഗസ്ഥർ പോകാറുണ്ട്.

36 women have been deployed along the Indo-Bangladesh border