സുരക്ഷാ സേനയുടെ വെടിയേറ്റ് 11 മരണം , നിരവധി പേര്‍ക്ക് പരിക്ക്, പ്രതിഷേധം ശക്തം

11 killed in security forces firing

0

ന്യൂഡല്‍ഹി: സുരക്ഷാ സേനയുടെ വെടിയേറ്റ് നാഗലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഒരു ജവാന്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു.

സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഇന്നലെ രാത്രിയോടെയാണ് ട്രക്കില്‍ സഞ്ചരിച്ചിരുന്ന ഗ്രാമീണര്‍ക്ക് നേരെ വെടിവയ്പ്പ് ഉണ്ടായത്.

ആക്രമണത്തിന് എത്തിയവരെന്ന് തെറ്റിദ്ധരിച്ച്‌ വെടിവച്ചു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രകോപിതരായ ഗ്രാമീണര്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. വെടിവയ്പ്പിനെ കുറിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത് എന്നും കൊല്ളപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നെയ്ഫിയു റിയോ പറഞ്ഞു.

11 killed in security forces firing