വിഴിഞ്ഞം തുറമുഖത്തിന് പൊലീസ് സുരക്ഷ; ആവശ്യമെങ്കിൽ കേന്ദ്ര സേനയെ വിളിക്കാമെന്ന് ഹൈക്കോടതി

0

അദാനി ​ഗ്രൂപ്പിന് ആശ്വാസമായി വിഴിഞ്ഞം തുറമുഖത്തിന് പൊലീസ് സുരക്ഷ അനുവദിച്ച് ഹൈക്കോടതി. വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും, കരാർ കമ്പനിയും സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ നടപടി.

സമരക്കാർക്ക് പ്രതിഷേധം നടത്താൻ അവകാശമുണ്ട്. അക്കാര്യത്തിൽ സംശയമില്ല. സമാധാനപരമായി സമരം നടത്തണം. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കരുത്. വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെടുത്തരുതെന്നും സമരക്കാർക്ക് നിർദേശം ഹൈക്കോടതി നിർദേശം നൽകി. ജീവനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ, കരാർ തൊഴിലാളികൾ, വാഹനങ്ങൾ തുടങ്ങിയവ തടയരുത്. ക്രമ സമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണം. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിളിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഈ മാസം 27ന് ഹർജികൾ വീണ്ടും പരിഗണിക്കും.