‘മേക്ക് ഇന്ത്യ നമ്പർ 1’ പദ്ധതിയുമായി അരവിന്ദ് കെജ്രിവാൾ: ബിജെപിക്കും കോൺഗ്രസിനും പങ്കെടുക്കാൻ ക്ഷണം

0

ഡൽഹി: രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി ‘മേക്ക് ഇന്ത്യ നമ്പർ 1’ പദ്ധതിയുമായി അരവിന്ദ് കെജ്രിവാൾ. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുള്ള ആംആദ്മിയുടെ മാസ്റ്റർ പ്ലാനാണ് ‘മേക്ക് ഇന്ത്യ നമ്പർ 1′.

രാജ്യത്തെ ഓരോ മൂലയിലും വിദ്യാലയങ്ങൾ പണിയാനാണ് ആംആദ്മി ആവശ്യപ്പെടുന്നത്. കോൺഗ്രസ്, ബിജെപി എന്നീ പാർട്ടികളുടെ നേതാക്കന്മാരോട് ഈ പദ്ധതിയിൽ അംഗമാവാൻ കെജ്‌രിവാൾ ആവശ്യപ്പെട്ടു.’രാജ്യത്തെ 130 കോടി ജനങ്ങളെ ഈ പദ്ധതി പരസ്പരം ബന്ധിപ്പിക്കും. സ്വാതന്ത്ര്യം നേടി 75 വർഷമായിട്ടും നമ്മൾ പല രാജ്യങ്ങളെക്കാളും വളരെ പിറകിലാണ്. കൊച്ചു രാജ്യങ്ങൾ പോലും നമ്മളെ മറികടന്ന് മുന്നോട്ടു പോയിക്കഴിഞ്ഞു. സമ്പൂർണ്ണ വിദ്യാഭ്യാസം കൊണ്ട് മാത്രമേ നമ്മൾക്ക് ഇതിനെ മറികടക്കാൻ കഴിയൂ’ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കുന്നു.

27 കോടി വിദ്യാർഥികൾക്കായി സൗജന്യവും നിലവാരമുള്ള വിദ്യാഭ്യാസം നമ്മൾ ഉറപ്പുവരുത്തണമെന്ന് പറഞ്ഞ അരവിന്ദ് കെജ്‌രിവാൾ, സർവ്വത്ര സ്ഥലങ്ങളിലും സ്കൂളുകൾ സ്ഥാപിക്കാനും ആഹ്വാനം ചെയ്തു. മലയുടെ മുകളിലും ഗോത്ര മേഖലകളിലും എല്ലാം സ്കൂളുകൾ സ്ഥാപിക്കണം. അഭ്യസ്തവിദ്യനായ ഒരു കുട്ടി വിചാരിച്ചാൽ ദരിദ്രരായ ഒരു കുടുംബത്തെ സമ്പന്നമാക്കി മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.