പരസ്പരം ഊഞ്ഞാലാട്ടി വിദ്യാഭ്യാസ മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും; ഓണം വാരാഘോഷ ഓഫീസ് തുറന്നു

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണം വാരാഘോഷ ഓഫീസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രിമാരുടെ ഊ‍ഞ്ഞാലാട്ടം. സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമാണ് പരസ്പരം ഊഞ്ഞാലാട്ടിയത്. സപ്തംബര്‍ 6 മുതല്‍ 12 വരെയാണ് ഓണം വാരാഘോഷം നടത്തുന്നത്. ഓണം വാരാഘോഷ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും. ഓഫീസ് ഉദ്ഘാടനം ചെയ്ത് രണ്ടുപേരും എത്തിയത് ഇതിനോട് ചേർന്ന് പുതുതായി കെട്ടിയ ഊഞ്ഞാലിന് മുന്നില്‍. വൈകാതെ തന്നെ ഇരുവരും പരസ്പരം ഊഞ്ഞാലാട്ടി.

ആദ്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഊഞ്ഞാലിൽ ഇരുന്നത്. തന്നെ ഊഞ്ഞാലിലാട്ടിയ ടൂറിസം മന്ത്രി റിയാസിനെ പിന്നാലെ ഊഞ്ഞാലിൽ ഇരുത്തി വിദ്യാഭ്യാസ മന്ത്രി ഊഞ്ഞാലാട്ടി. കൊവിഡ് മഹാമാരി ജനങ്ങളെ ഒറ്റപ്പെടുത്തിയെ ഓണം എല്ലാവരെയും ഒന്നിപ്പിക്കുകയാണെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം ഡയറക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ എംഎല്‍എമാരും ടൂറിസം ഉദ്യോഗസ്ഥരും അടക്കം നിരവധി പേര്‍ പങ്കെടുത്തു.