തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു

0

കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പുതിയേടത്ത് ചന്ദ്രിക (53) യാണ് വാക്‌സിനെടുത്തിട്ടും മരിച്ചത്. കഴിഞ്ഞ മാസം 21നാണ് ഇവര്‍ക്ക്‌ തെരുവ് നായയുടെ കടിയേറ്റത്.

ഇവരുടെ മുഖത്ത് ആണ് തെരുവ് നായ കടിച്ചത്. അതിന് ശേഷം ക്യത്യമായ വാക്സിനുകൾ എടുത്തിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. ചന്ദ്രികക്ക് പേവിഷ ബാധ ഉണ്ടായോ എന്നതിൽ പരിശോധന ഫലങ്ങൾ വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് നായയുടെ കടിയേറ്റവർ, വാക്സിനെടുത്തിട്ടും മരിക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇത്.