കെ.കെ.രാഗേഷിൻറെ ഭാര്യ പ്രിയ വർഗീസിൻറെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടി പരിശോധിക്കേണ്ടത് കണ്ണൂർ സർവകലാശാലയെന്ന് മന്ത്രി പി.രാജീവ്

0

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിൻറെ ഭാര്യ പ്രിയ വർഗീസിൻറെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടി പരിശോധിക്കേണ്ടത് കണ്ണൂർ സർവകലാശാലയെന്ന് മന്ത്രി പി.രാജീവ്. സർക്കാരിൻറെ മുന്നിൽ വിഷയം വന്നിട്ടില്ല. സർവകലാശാലകളുടെ പൂർണ അധികാരം സംസ്ഥാനങ്ങൾക്കാണെന്നും പി.രാജീവ് പറഞ്ഞു.

സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ സർക്കാരിന് അവകാശങ്ങളുണ്ടെന്നും സംസ്ഥാനത്തിന്റെ പൂർണ അധികാരത്തിൽ വരുന്നതാണ് സർവകലാശാലകളെന്നും പി.രാജീവ് പറഞ്ഞുചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. എന്നാൽ സർവകലാശാല വിഷയങ്ങൾ സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർവകലാശാല നിയമപരമായി മുന്നോട്ട് പോകും. ഗവർണർ എങ്ങനെ പ്രവർത്തിക്കണമെന്ന് ഭരണഘടന അനുശാസിക്കും, ചാൻസലർ എങ്ങനെ പ്രവർത്തിക്കണമെന്ന് നിയമങ്ങൾ അനുശാസിക്കും.